ശിശു സംരക്ഷണ കേന്ദ്രത്തിലെ നാലു വയസ്സുകാരിയുടെ മുതുകിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുകൾ ; ക്രൂര പീഡനമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖിക
കൊച്ചി: ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിക്ക് ക്രൂര പീഡനമേറ്റതായി പരാതി. കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതിന്റേയും വടി ഉപയോഗിച്ച് മർദ്ദിച്ചതിന്റേയും പാടുകൾ കണ്ടെത്തി.മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഒരു വർഷമായി കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. ചൈൽഡ് ലൈൻ ഇടപെട്ടാണ് അന്ന് കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കൊട്ടിയം സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.കഴിഞ്ഞ ദിവസം മാതാപിതാക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ഇവരുടെ വീടിന് സമീപമുള്ള അംഗനവാടി അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ചൈൽഡ് ലൈനിൽ വിവരറിയിക്കുകയും കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടേയും രക്ഷിതാക്കളുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.