Spread the love

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി അണലക്കാട്ടില്ലത്ത് എ.കെ ശ്രീധരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
ഇന്ന് ചുമതലയേല്‍ക്കും. 35 വർഷമായി തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ സേവനം അനുഷ്ഠിച്ച്‌ വരികയാണ്.

video
play-sharp-fill

മേജർ ചെട്ടികുളങ്ങര ദേവി ക്ഷേത്രം, കൊടുങ്ങൂർ ദേവി ക്ഷേത്രം, വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃപ്പക്കുടം മഹദേവ ക്ഷേത്രം വൈക്കം, പാറപ്പാടം ദേവി ക്ഷേത്രം, കിളിരൂർ ദേവി ക്ഷേത്രം, ചെറുകരക്കാവ് ശിവപാർവതി ക്ഷേത്രം

എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു. തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ പുറശാന്തിയായിട്ടും മേല്‍ശാന്തിയായിട്ടും മുൻപും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പാക്കില്‍ ധർമശാസ്ഥാ ക്ഷേത്രത്തിലാണ്. ഭാര്യ : നന്ദിനി മലപ്പുറം എളമ്പുലക്കാട്ട് ഇല്ലം. മക്കള്‍: സുവർണ്ണനി, ജയകൃഷ്ണൻ. മരുമകൻ : ഹരിണൻ (കൈമുക്ക്മന കൊടകര).