
സദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് രസം. ഭക്ഷണത്തിന് രുചിയും ദഹനസഹായവും നല്കുന്ന രസം ആരോഗ്യഗുണങ്ങളാലും പ്രശസ്തമാണ്. സാധാരണ രസത്തിന് പുറമെ, ഇന്ന് ഒന്ന് വ്യത്യസ്തമായ രസം പരീക്ഷിക്കാം, കിടിലൻ മാങ്ങാ രസം.
സദ്യയ്ക്കും ദിവസേനയുള്ള ഭക്ഷണത്തിനും അനുയോജ്യമായ ഈ രസം എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപ്പ് – 1 കപ്പ്
പഴുത്തു തുടങ്ങിയ മാങ്ങ – ½ കപ്പ്
ഉണക്കമുളക് (ചതച്ചത്) – 1 ടീസ്പൂണ്‍
കുരുമുളക് (ചതച്ചത്) – 2 ടീസ്പൂണ്‍
ജീരകം (ചതച്ചത്) – 2 ടീസ്പൂണ്‍
കായം – ആവശ്യത്തിന്
വെളുത്തുള്ളി – 8 അല്ലി
കടുക് – 1 ടീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
ഉലുവ – ¼ ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറില്‍ മാങ്ങ, പരിപ്പ്, ചതച്ച ഉണക്കമുളക്, കുരുമുളക്, വെളുത്തുള്ളി, ജീരകം, ഉപ്പ്, കായം എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. കുക്കർ അടച്ച് രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക. വേവിച്ച ശേഷം ആവി കളഞ്ഞ് തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർക്കുക. ഒരു ചെറിയ പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് പൊട്ടിച്ച ശേഷം രസത്തിലേക്ക് ഒഴിക്കുക.
സദ്യയ്ക്കോ സാധാരണ ഉച്ചഭക്ഷണത്തിനോ ഒട്ടും ഭേദമില്ലാതെ പറ്റുന്ന രുചികരമായ മാങ്ങാ രസം ഇതോടെ റെഡി! പുളിയും മാങ്ങയുടെ മധുരവും ചേർന്ന ഈ രസം ദഹനത്തിനും ശരീരാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.



