തിരുവനന്തപുരത്ത് പടക്ക നിര്‍മാണ ശാലയ്ക്ക് തീ പിടിച്ചു; നാല് സ്ത്രീകള്‍ക്ക് പരുക്ക്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തില്‍ നാല് വനിതാ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം.

video
play-sharp-fill

തിരുവനന്തപുരം പാലോട് – പേരയം – താളിക്കുന്നിലെ പടക്ക് നിർമ്മാണ ശാലയ്ക്കാണ് തീ പിടിച്ചത്. ഓലപടക്കിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9:30 ഓടെയാണ് അപകടം നടന്നത്. വിതുര ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു.

അപകടത്തില്‍ പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഷീജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താല്‍ക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് തീപിടിത്തം ഉണ്ടായത്. ഷീജ, ജയ, ശ്രീമതി, മഞ്ജു എന്നീ തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group