ഹയര്‍ സെക്കൻഡറി ടീച്ചര്‍ നിയമനം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; കേരള സര്‍ക്കാര്‍ പി.എസ്.സി റിക്രൂട്ട്മെന്റ്; ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാൻ അവസരം. ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സ്റ്റാറ്റിസ്റ്റിക്സ് ടീച്ചർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്.

video
play-sharp-fill

പട്ടിക വർഗ വിഭാഗക്കാർക്ക് മാത്രമായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള സർക്കാർ പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

കാറ്റഗറി നമ്പർ
ഒഴിവുകള്‍ 02
അവസാന തീയതി December 03
വെബ്സൈറ്റ് https://thulasi.psc.kerala.gov.in
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്സ് ടീച്ചർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02. (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് – പട്ടികവർഗ്ഗം മാത്രം).

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപമുതല്‍ 1,15,300 വരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

20 നും 45നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1980 നും 01.01.2005 നുമിടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയില്‍ നിന്നും 45% മാർക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ
നേടിയിരിക്കണം.

കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തില്‍ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്. ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ നേടിയിട്ടുള്ള ബി.എഡ്. ബിരുദം. (B.Ed. Degree acquired in the concerned faculty as specified in the Acts and Statutes of any of the University in Kerala).

മുകളില്‍ സൂചിപ്പിച്ച പ്രകാരം ബി.എഡ്. ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍, കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല ഇതിന് തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

കേരള സർക്കാർ നേരിട്ടോ കേരള സർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ ഹയർ സെക്കന്ററി സ്കൂള്‍ അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) വിജയിച്ചിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/