
ചങ്ങനാശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പുന:രാരംഭിക്കാൻ മാനേജ്മെന്റ് കമ്മിറ്റിയിൽ തീരുമാനമായി.
ഇതിനായി രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മോർച്ചറിയും മറ്റും പ്രവർത്തിക്കാതിരുന്നതിനാൽ തകരാറിലായ ശീതീകരണ സംവിധാനം അറ്റകുറ്റപ്പണികൾ നടത്താനും തീരുമാനിച്ചു.
ഒപ്പം ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഇലക്ട്രിക്കൽ, പ്ലമ്പിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രവർത്തന സജ്ജ മാക്കാൻ ഹെൽത്ത് മിഷനിൽ നിന്ന് 49.30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസം പത്തുപേർക്ക് ഡയാലിസിസ് ചെയ്യാനാകും. ഒരു ടെക്നീഷ്യനെക്കൂടി നിയമിച്ച് 24 മണിക്കൂറും എക്സ്റേ വിഭാഗം പ്രവർത്തിക്കും. ഡോക്ടർമാരുടെ മേശപ്പുറത്ത് ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവരുടെ ലെറ്റർ ഹെഡുകൾ വയ്ക്കാനോ ഇവയിൽ കുറിപ്പടികൾ നൽകാനോ പാടില്ല.
നിശ്ചിത ലാബുകളുടെ പേരുകൾ നിർദ്ദേശിച്ച് ഡോക്ടർമാർ രോഗികളെ പറഞ്ഞു വിടാനും പാടില്ലെന്നും നിർദ്ദേശമുണ്ട്. മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷതവഹിച്ചു.
സൂപ്രണ്ട് ഡോ. അനിൽകുമാർ, വൈസ് ചെയർമാൻ മാത്യു ജോർജ്, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോബ്, നേജ്മെന്റ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.



