
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി.എസ്.സിയാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.
വിവിധ ബ്രാഞ്ചുകളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർ പിഎസ് സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
സ്ഥാപനം കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
കാറ്റഗറി നമ്പർ 380/2025
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈൻ
അപേക്ഷ അവസാന തീയതി നവംബർ 19
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡില്‍- അസിസ്റ്റന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. നിയമിക്കപ്പെടുന്നവർ സർവ്വീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ രണ്ട് വർഷത്തെ സർവ്വീസിനുള്ളില്‍ ഒരു വർഷം പ്രൊബേഷനിലായിരിക്കും. സ്ഥാപനത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,580 രൂപമുതല്‍ 55,005 രൂപവരെ ശമ്പളമായി ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്കും അർഹതയുണ്ടായിരിക്കും.
പ്രായപരിധി
18 നും 40 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02/01/1985 നും 01/01/2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പടെ). മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയില്‍ നിന്നും നേടിയ ബിരുദവും , JDC/HDC യും അല്ലെങ്കില്‍ കോ-ഓപ്പ റേഷനോടു കൂടിയ ബി.കോം ബിരുദം അല്ലെങ്കില്‍ കേരള കാർഷിക സർവ്വകലാശാലയില്‍ നിന്ന് B.Sc കോ-ഓപ്പ റേഷൻ ആന്റ് ബാങ്കിങ്ങില്‍ നേടിയ ബിരുദവും വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/







