ജലഗതാഗത വകുപ്പില്‍ സ്ഥിര ജോലി; കേരളത്തിലുടനീളം ഒഴിവുകള്‍; 24,400 – 55,200 രൂപ വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാൻ അവസരം. ബോട്ട് ലാസ്കർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

video
play-sharp-fill

സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തിക ബോട്ട് ലാസ്കർ
സ്ഥാപനം കേരള സംസ്ഥാന ജലഗതാഗതം
അവസാന തീയതി December 03
അപേക്ഷിക്കേണ്ട രീതി Online
കാറ്റഗറി നമ്പർ 421/2025
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍- ബോട്ട് ലാസ്കർ. ലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകള്‍.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപമുതല്‍ 55,200 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

19നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1989 -നും 01.01.2006-നും ഇടയില്‍
ജനിച്ചവരായിരിക്കണം.

യോഗ്യത

മലയാളത്തിലോ, തമിഴിലോ, കന്നടയിലോ എഴുതാനും വായിക്കാനുമുള്ള കഴിവ് .
നിലവിലെ ലാസ്ക്കേ ഴ്സ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം .

( ഉദ്യോഗാർത്ഥികള്‍ക്ക് , തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സാധുതയുള്ള ലാസ്ക്കേഴ്സ് ലൈസൻസ് ഉണ്ടായിരിക്കണമെന്ന് പി.എസ്.സി അറിയിക്കുന്നു. )

പ്രൊബേഷൻ: നിയമിക്കപ്പെടുന്നവർ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്ന് വർഷക്കാല സേവനത്തിനിടയില്‍ ആകെ രണ്ടു വർഷം പ്രൊബേഷൻ കാലാവധിയില്‍ തുടരണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/