Spread the love

ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് എയർപോർട്ട് അതോറിട്ട് ഓഫ് ഇന്ത്യ അറിയിച്ചു

video
play-sharp-fill

ഫ്ലൈറ്റ് പ്ലാനുകള്‍ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന്റെ തകരാറാണ് രാത്രി വൈകി പരിഹരിച്ചത്. ഇതോടെ 24 മണി്ക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിക്കാണ് പരിഹാരമായത്.

പ്രശ്നത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ സാധിച്ചെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സിസ്റ്റത്തിന്റെ സ്ഥിരതയും പ്രവർത്തനക്ഷമതയും നിരീക്ഷിക്കുന്നതിനായി ഇലക്‌ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും എ.എ.ഐയിലെയും ഉദ്യോഗസ്ഥരടങ്ങിയ സംഘം വിമാനത്താവളത്തില്‍ തുടരുകയാണെന്നും പി.ഐ.ബി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.എം.എസ്.എസ് ഇപ്പോള്‍ സാധാരണ നിലയിലായിട്ടുണ്ട്. ബാക്ക്ലോഗ് ഡാറ്റ കാരണം ഓട്ടോമേറ്റഡ് പ്രക്രിയകളില്‍ ചെറിയ കാലതാമസം ഇപ്പോഴും ഉണ്ടായേക്കാം. വൈകാതെ എല്ലാം പൂർണതോതില്‍ സാധാരണ നിലയിലാകുമെന്നും പി.ഐ.ബി അറിയിച്ചു.

വിമാനക്കമ്പനികള്‍ക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.