
പാലാ : വീട്ടമ്മയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വാഹനം നിര്‍ത്താതെ കടന്നു കളഞ്ഞ സംഭവത്തില്‍ വാഹന ഉടമ ജോർജ്കുട്ടി ആനിത്തോട്ടത്തിനും ഡമ്മി ഡ്രൈവറായി സ്‌റ്റേഷനിലെത്തിയ ഡ്രൈവർ മനുവിനുമെതിരേ കേസെടുത്ത് പാലാ പൊലീസ്.
മകൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി വരുന്നത് കാത്ത്
ഓട്ടോറിക്ഷയില്‍ ഇരുന്ന വീട്ടമ്മയെയാണ് അമിത വേഗതയിൽ ജോർജ്കുട്ടി ഓടിച്ചിരുന്ന ഹൈറൈഡര്‍ കാർ ഇടിച്ചിട്ടത്. അപകട ശേഷം കാർ നിർത്താതെ ഓടിച്ച് പോകുകയായിരുന്നു ജോർജ് കുട്ടി.
തുടർന്ന് ഇന്നലെ ഡമ്മി ഡ്രൈവറായി മനു എന്നയാളെ ജോർജ് കുട്ടി സ്റ്റേഷനിൽ ഹാജരാക്കി. സoശയം തോന്നിയ പൊലീസ് മനുവിനെ ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കാർ ഓടിച്ചിരുന്നത് ജോർജ് കുട്ടിയാണെന്ന് മനസിലായി. ഇതോടെയാണ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരേ പാലാ പൊലീസ് കേസെടുത്തത്.
കള്ളി പുറത്തായ അപകടം തിരിച്ചറിഞ്ഞ
ജോര്‍ജ്ജുകുട്ടി ഇതിനിടെ സ്റ്റേഷനിൽ നിന്ന് മുങ്ങി ഒളിവില്‍ പോവുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റ
പാലാ സ്വദേശിനി റോസമ്മ ഉലഹന്നാന്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് . ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.







