
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായയാള്‍ മരിച്ചു.
എറണാകുളം പുത്തൻകുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. മാറ്റിവച്ച ഹൃദയം മാത്യുവിന്റെ ശരീരവുമായി യോജിക്കാതിരുന്നതാണ് മരണ കാരണം.
ഹൃദയം എടുത്തയാളുമായി മാത്യുവിനുള്ള പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യോജിക്കാത്ത ഹൃദയം മാത്യുവിന് വെച്ചുപിടിപ്പിച്ചത് എന്തിനാണെന്ന് ചോദ്യം ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരിൽ പലരും മരണപ്പെട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇത് തുടർ ചികിത്സ നൽകാത്തതിനെ തുടർന്നാണെന്ന് പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നീ അവയവങ്ങളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് മാറ്റിവെച്ചത്.







