
തൃശൂർ : ഓടുന്ന ബസിൽ നിന്നും എടുത്ത് ചാടിയ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
അന്നമനടയിൽ നിന്നും മാളയിലേക്ക് പോകുന്ന വഴിക്ക് മേലഡൂരിലെ പുറക്കുളം സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്.
ബസ് സ്റ്റോപ്പിൽ നിർത്തി വീണ്ടും എടുത്തതോടെ , സീറ്റിൽ നിന്നും എഴുന്നേറ്റ യാത്രക്കാരൻ ഒരു കാരണവുമില്ലാതെ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാടിയ വ്യക്തി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.



