മുസ്‌ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാൻ സംസ്ഥാനത്തെ എല്ലാ മുസ്‌ലിം വീടുകളും സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Spread the love

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാൻ സംസ്ഥാനത്തെ എല്ലാ മുസ്‌ലിം വീടുകളും സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

video
play-sharp-fill

സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എം.അബ്ദുസലാമാണ് വീടുകള്‍ സന്ദർശിച്ചുള്ള മുസ്‌ലിം ഔട്ട്റീച്ച്‌ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. എല്ലാവർക്കും വേണ്ടിയുള്ള പാർട്ടിയാണ് ബി.ജെ.പി, തങ്ങള്‍ എല്ലായ്പോഴും എല്ലാവരുടേയും കൂടെയുണ്ടാകും എന്ന് പറയാനാണ് മുസ്‌ലിം ഔട്ട്റീച്ച്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതില്‍ രാഷ്ട്രീയമില്ല, വോട്ടുപിടിക്കാനുള്ളതല്ല, ഇത് തങ്ങളുടെ വിശ്വാസ്യതയെ ഉറപ്പിക്കാനുള്ളതാണ്. വിഷം നിറച്ചുവെച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാർത്ഥമായ ഇടപെടലാണ് ഇതെന്നും ആദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എല്ലാ മുസ്‌ലിം വീട്ടിലും ഞങ്ങള്‍ പോകും. ബി.ജെ.പി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച കാഴ്ചപ്പാടും രാഷ്ട്രീയവുമാണ് എല്ലാവരുടെയുടെ ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക എന്നത്. അതിന്റെ തുടർച്ച തന്നെയാണ് മുസ്‌ലിം ഔട്ട്റീച്ച്‌ പ്രോഗ്രാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.