Spread the love

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർത്ഥിയെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി.  മധുരയിലെ എഞ്ചിനീയറിങ് കോളേജില്‍ ബിടെക് ഒന്നാംവർഷ വിദ്യാർഥിയായ കൊടക്കാട് സ്വദേശി അനിരുദ്ധിനെയാണ് തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കെഎസ്‌ആർടിസി ബസില്‍നിന്ന് പാതിവഴിയില്‍ ഇറക്കിവിട്ടതായി കുടുംബത്തിൻ്റേ പരാതി.

video
play-sharp-fill

ബസ് ജീവനക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കെഎസ്‌ആർടിസി അധികൃതർക്കും ഗതാഗത മന്ത്രിയിലും പരാതി നല്‍കിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.എറണാകുളത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് പോകുന്ന എസി ലോ-ഫ്ലോർ ബസാണ് അനിരുദ്ധ് യാത്ര ചെയ്തത്

ചേളാരി എയർപോർട്ട് ഭാഗത്ത് നിന്ന് രാത്രി ഏഴരയോടെ ബസില്‍ കയറി, രാമനാട്ടുകരയില്‍ ഇറങ്ങാൻ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍, ബസ് നിസാരി ജംഗ്ഷനില്‍ എത്തിയപ്പോള്‍, അവിടെ തന്നെ വിദ്യാർഥിയെ ഇറക്കിവിട്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. രാമനാട്ടുകരയ്ക്ക് മുമ്ബുള്ള ഈ സ്ഥലത്ത് ഇറക്കി വിട്ടത് വിദ്യാർഥിയുടെ സുരക്ഷയെ അപകടമാക്കുന്നതാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ തിരികെ പോകാൻ രാമനാട്ടുകരയില്‍ നിന്ന് മധുരയിലേക്കുള്ള ബസ് ടിക്കറ്റും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന അനിരുദ്ധ്, രാത്രി യാത്രയ്ക്ക് ശേഷം രാമനാട്ടുകരയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പകരം, അപരിചിതമായ ഒരു ജംഗ്ഷനില്‍ ഒറ്റയ്ക്ക് ഇറക്കിവിട്ടത് കുടുംബത്തെ ആശങ്കയിലാഴ്ത്തി. സംഭവത്തിന് പിന്നാലെ ഉടൻ തന്നെ ബസ് ജീവനക്കാരുടെ പേര് വെളിപ്പെടുത്തി അവരുടെ ഈ പ്രവർത്തിക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കെഎസ്‌ആർടിസി അധികൃതർ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും, നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബസ് സർവീസുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. സമാന സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കെഎസ്‌ആർടിസി അധികൃതർക്ക് നിർദേശങ്ങള്‍ നല്‍കണമെന്നും അവർ പറഞ്ഞു.