
തിരുവനന്തപുരം: ഈ മാസം പതിമൂന്നിന് സമ്പൂർണ പണിമുടക്കിന് ഡോക്ടർമാർ.
ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) പണിമുടക്കിനൊരുങ്ങുന്നത്. അന്ന് അത്യാഹിത സേവനങ്ങള്‍ ഒഴികെയുശള്ള എല്ലാ പ്രവർത്തനങ്ങളില്‍ നിന്നും ഡോക്ടർമാർ വിട്ടുനില്‍ക്കും.
നേരത്തെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കുകയും മറ്റും ചെയ്‌തിരുന്നു. പല തവണ പ്രതിഷേധം അറിയിച്ചിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകാത്തതിനെത്തുടർന്നാണ് സമരം കടുപ്പിക്കാൻ സംഘടന തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളേജുകളില്‍ സൂപ്പർ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചതുകൊണ്ടുമാത്രം കാര്യമില്ല. പലയിടങ്ങളിലും അടിസ്ഥാന തസ്തികകള്‍ പോലും ഇല്ല. ഇത് ഡോക്ടർമാർക്ക് ജോലി ഭാരം കൂട്ടുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.



