തൃശ്ശൂർ കുതിരാനില്‍ വീണ്ടും കാട്ടാന ഇറങ്ങി; വീടിന് നേരെ ആക്രമണം

Spread the love

തൃശ്ശൂർ: തൃശൂർ കുതിരാനിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തി.

video
play-sharp-fill

ആനയെ കണ്ട് പട്ടി കുരച്ചതോടെ പ്രകോപിതനായ ആന വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിനു മുൻവശത്തെ ഷെഡ് ആന തകർത്തു.

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംമന്ത്രി അടക്കം സ്ഥലം സന്ദർശിച്ച്‌ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ വലിയ ആശങ്കയിലാണ് സമീപവാസികള്‍