പിഎം ശ്രീ: കേരളത്തിന് എസ്‌എസ്‌കെ ഫണ്ട് അനുവദിച്ച്‌ കേന്ദ്രം; ലഭിച്ചത് 92.41 കോടി രൂപ

Spread the love

കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്ന എസ്‌എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിച്ചേക്കും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കേന്ദ്രം കേരളത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

video
play-sharp-fill

കരാറില്‍ നിന്ന് പിന്നോട്ട് പോകുകയാണ് എന്ന് സംസ്ഥാന സര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് സംബന്ധിച്ച കത്ത് കേന്ദ്രത്തിന് നല്‍കിയിരുന്നില്ല. ഇതാണ് നേട്ടമായത്. എസ്‌എസ്‌കെയുമായി ബന്ധപ്പെട്ട് കേരളത്തിന് അര്‍ഹമായ തുക നല്‍കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ ജനുവരിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group