
പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐ പ്രമേയത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
കഴിഞ്ഞ ദിവസം നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് മുളിയാത്തോട് സ്വദേശി ഷെറിലിനെ രക്തസാക്ഷിയാക്കി അനുശോചനം രേഖപ്പെടുത്തിയത്.2024 ഏപ്രിൽ അഞ്ചിനായായിരുന്നു പാനൂർ മുളിയത്തോടുവെച്ച് ബോംബ് പൊട്ടി ഷെറിൽ കൊല്ലപ്പെട്ടത്.
ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല. സിപിഎം എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്. ബോംബ് നിർമ്മിക്കുന്നുണ്ടെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. ശൈലജയൊക്കെ പച്ചക്ക് കള്ളം പറയുന്ന ആളാണെന്ന് കേരളത്തിന് ബോധ്യമാകുന്ന മറ്റൊരു ഉദാഹരണമാണ് ഇതെന്നും രാഹുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷത്തിനിപ്പുറമാണ് ഷെറിലിനെ രക്തസാക്ഷിയായി ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നത്.



