ഛത്തീസ്ഗഢിൽ ക്രൈസ്തവരെ വിലക്കിയ സംഭവം;ന്യൂനപക്ഷ പീഡനങ്ങൾ തടയാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ജോസ് കെ മാണി

Spread the love

കോട്ടയം: ഛത്തീസ്ഗഢിലെ കാൺഗർ ജില്ലയിലെ എട്ടു ഗ്രാമങ്ങളിൽ പാസ്റ്റർമാരും പരിവർത്തിത ക്രൈസ്തവരും പ്രവേശിക്കുന്നത് വിലക്കി പരസ്യമായി ബോർഡ് സ്ഥാപിച്ച സംഭവം മതേതര ഭാരതത്തിന് അപമാനകരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

video
play-sharp-fill

വർഗീയതയുടെ നവീനരൂപങ്ങൾ ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ വ്യാപകമായി നടപ്പാക്കുകയാണ്. മതന്യൂനപക്ഷ ജനസമൂഹത്തെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം.

ഊരു വിലക്കും സാമൂഹ്യ ബഹിഷ്കരണവും ഇപ്പോഴും തുടരുന്ന നാടായി ഇന്ത്യ അറിയപ്പെടുന്നത് രാജ്യാന്തര തലത്തിൽ നാടിന് അപമാനകരമാണ്.രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾ തടയാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group