Spread the love

കോട്ടയം: ഭവനരഹിതരും ഭൂമിരഹിതരുമില്ലാത്ത കേരളത്തിലേക്ക് ഒന്നിച്ച് മുന്നേറാമെന്ന് റവന്യൂ -ഭവന- നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ.

video
play-sharp-fill

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ഗുണഭോക്‌തൃ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വീടില്ലാത്ത 255 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിനെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ. രാജൻ അഭിനന്ദിച്ചു.

ആയുർവേദ ആശുപത്രിക്കും അങ്കണവാടിക്കും സൗജന്യമായി ലഭിച്ച സ്ഥലത്തിൻ്റെ ആധാരവും മന്ത്രി ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി വിൻസെൻ്റ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലീനാമ്മ ജോർജ്, ശ്രുതി ദാസ്, തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ജോസഫ്, എം. ടി. ജയമ്മ അഞ്ജു. എം. ഉണ്ണികൃഷ്ണൻ, അനിമോൻ എ. മണി, കെ. ആശിഷ്, സേതുലക്ഷ്മി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അമ്പിളി എന്നിവർ പങ്കെടുത്തു.