പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ഇരുപത്തിയൊന്നുകാരൻ അറസ്റ്റില്‍

Spread the love

വര്‍ക്കല: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഇരുപത്തിയൊന്നുകാരൻ അറസ്റ്റില്‍. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന സന്ദീപാണ് പിടിയിലായത്.

video
play-sharp-fill

പെണ്‍കുട്ടി സ്‌കൂളില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.

അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും, അവര്‍ അയിരൂര്‍ പോലീസിന് വിവരം കൈമാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.