‘കേരള’ കോട്ടയത്തെത്തി;അമേരിക്കൻ ദമ്പതികളുടെ ആദ്യ കൺമണി കേരള;ഇരു കൈയും നീട്ടി സ്വീകരിച്ച് മലയാളികൾ

Spread the love

കോട്ടയം: പിഎച്ച്ഡിയുടെ ഭാഗമായി സുറിയാനിയെക്കുറിച്ചും കർണാടകസംഗീതത്തെക്കുറിച്ചും ഗവേഷണം നടത്താൻ കേരളത്തിലെത്തി. 2009 ൽ അമേരിക്കയിലേക്കു തിരികെ പോയപ്പോൾ കാതറിൻ ഗർഭിണിയായിരുന്നു.

video
play-sharp-fill

നവംബർ 17ന് അമേരിക്കയിൽ പ്രസവിച്ചു. രണ്ടാമതൊന്ന് ആലോചിക്കുകപോലും വേണ്ടിവന്നില്ല മകൾക്കു കേരള എന്നു പേരിടാൻ.

അമേരിക്കൻ സ്വദേശികളായ റോബർട്ട് മോർഹൗസിനും (45) ഭാര്യ കാതറീനും (46) കേരളത്തോടുള്ള സ്നേഹമാണ് കേരള. അവരുടെ ആദ്യ കൺമണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ കേരളയെ എന്നപോലെ അവർക്ക് കേരളത്തെയും മലയാളികളെയും ഇഷ്ടമാണ്. 16 ദിവസം കൂടി കഴിഞ്ഞാൽ കേരള (15) മധുരപ്പതിനാറുകാരിയാകും.

പിഎച്ച്ഡിയുടെ ഭാഗമായി സുറിയാനിയെക്കുറിച്ചും കർണാടകസംഗീതത്തെക്കുറിച്ചും ഗവേഷണം നടത്താനാണ് ഇരുവരും 2008 ൽ കേരളത്തിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് മെറിലാൻഡിൽ വിദ്യാർഥിയായിരുന്നു കാതറീൻ.

സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചു വാഷിങ്ടൻ ഡിസിയിൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുമ്പോഴാണു റോബർട് കോട്ടയത്തെ സീരിയെക്കുറിച്ച് (സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) അറിഞ്ഞത്. സീരി ഡയറക്ടർ ഫാ.ജേക്കബ് തെക്കേപ്പറമ്പിലിനെ ബന്ധപ്പെട്ടതോടെ ഇവിടേക്ക് വരാൻ അവസരം ലഭിച്ചു.

കേലിബ് (13), സെവാന (13), റിവർ (9) എന്നിങ്ങനെ 3 മക്കൾ കൂടിയുണ്ട് ദമ്പതികൾക്ക്. ഇപ്പോൾ എല്ലാവരും ജറുസലമിലാണ് താമസം. സീരിയുടെ 40–ാം വാർഷികത്തിനു റോബർട് കോട്ടയത്തു വന്നപ്പോൾ കേരളയും ഒപ്പമുണ്ടായിരുന്നു. ജറുസലമിൽ 11-ാം ക്ലാസ് വിദ്യാർഥിനിയാണ്