ഇനി പുതിയ ഇന്നിങ്സ് ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു‌

Spread the love

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു‌.

video
play-sharp-fill

രാജ്‌ഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ജിഷ ദേവ് വർമ സത്യവാചകം ചൊല്ലിക്കൊടുത്തു.

രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നവംബർ 11 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിൻ്റെ നിർണായക നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്ലിം അംഗമാണ് അസ്ഹറുദ്ദീൻ. തന്നെ മന്ത്രിസഭയിൽ അംഗമാക്കിയതിൽ അസ്ഹറുദ്ദീൻ എഐസിസിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു.