
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി.
തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നുമാണ് ശബരിമല ശ്രീകോവില്‍ സ്വർണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തിയത്. ദേവസ്വം ആസ്ഥാനത്ത് മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്.
ഈ രേഖയില്‍ 420 പേജുകളാണ് ഉള്ളത്. സ്വിറ്റ്സർലൻഡില്‍ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടുള്ള രേഖകളും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രേഖകള്‍ കണ്ടെത്തുന്നതിനിയായി ദേവസ്വം ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ വീണ്ടെടുത്തത്. കണ്ടുകിട്ടിയ രേഖകള്‍ ദേവസ്വം ബോർഡ് എസ്ഐടിക്ക് കൈമാറും.



