
കോട്ടയം: അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ വർദ്ധനവും വിവിധ ക്ഷേമ പദ്ധതികൾ സാധ്യമാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കോട്ടയം ടൗണിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി.
ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ജയ സജിമോൻ അധ്യക്ഷത വഹിച്ചു. ബി.ശശികുമാർ, ഏരിയ സെക്രട്ടറി ദീപമോൾ, സിന്ധു അനിൽ എന്നിവർ സംസാരിച്ചു. അഞ്ജലീ ദേവി സ്വാഗതവും മേരി മനോഹരൻ നന്ദിയും പറഞ്ഞു.


