
എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചുള്ള മതേതരത്വമാണ് ഭരണപക്ഷത്തിന്റെ തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിങ്ങളുടെ നുണകളുടെ രാഷ്ട്രീയവും, ഭീഷണിയും, കഴിവില്ലായ്മയും, ഉയർന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും നമുക്ക് നമുക്ക് ചർച്ചചെയ്യാം, പിണറായി വിജയനെയും പ്രിയങ്ക ഗാന്ധിയെയും വെല്ലുവിളിച്ച് ഫേസ്ബുക്ക് കുറിപ്പുമായാണ് രാജീവ് ചന്ദ്രശേഖർ എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
പിണറായി വിജയനെയും പ്രിയങ്ക ഗാന്ധിയെയും ഞാൻ വെല്ലുവിളിക്കുന്നു.
ഒരു തുറന്ന സംവാദത്തിന് എപ്പോൾ, എവിടെ വച്ച് വേണമെങ്കിലും ഞാൻ തയ്യാറാണ്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ സ്വർണ്ണക്കൊള്ള, ഗുരുവായൂരിലെ അമൂല്യ വസ്തുക്കളുടെ തിരോധാനം, ദേവസ്വം ബോർഡ് എങ്ങനെ അഴിമതിക്കാരുടെയും ദല്ലാൾമാരുടെയും കേന്ദ്രമായി മാറി തുടങ്ങിയ വിഷയങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
“അതിദാരിദ്ര്യ നിർമ്മാർജ്ജനം” എന്ന വ്യാജ അവകാശവാദം ഉൾപ്പടെ കേരളത്തിലെ അഴിമതിയും, കള്ളത്തരങ്ങളും, തുറന്നുകാട്ടാൻ ഞാൻ തയ്യാറാണ്.
നിങ്ങളുടെ നുണകളുടെ രാഷ്ട്രീയവും, ഭീഷണിയും, കഴിവില്ലായ്മയും, ഉയർന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും നമുക്ക് സംവാദത്തിന് വിഷയമാക്കാം.
വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ കുറ്റകരമായ അനാസ്ഥയെയും തിരുവനന്തപുരത്തെ രാജാജി നഗർ പോലുള്ള കോളനികളിലെ ദുരിത ജീവിത സാഹചര്യങ്ങളെക്കുറിച്ചും നമുക്ക് സംവാദം നടത്താം.
എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചുള്ള നിങ്ങളുടെ മതേതരത്വത്തെക്കുറിച്ചും നമുക്ക് ചർച്ച നടത്താം.
ഞാൻ തയ്യാറാണ്, നിങ്ങളോ?



