ആർഎസ്എസിനെ തരംതാഴ്‌ത്തി കാണിക്കാൻ ശ്രമിക്കുന്നു; ചിത്രം പുറത്ത് ഇറക്കരുത്; ‘ഹാൽ’ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി ആർ എസ് എസ്

Spread the love

ഷെയിൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ‘ഹാൽ’- ന്റെ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS).

video
play-sharp-fill

ആർഎസ്എസിനെ തരംതാഴ്‌ത്തി കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നും ചിത്രം പുറത്തിറക്കരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ആർഎസ്എസ് കാളീശ്വര പൗഢസഭ ചേരാനലൂരിലെ മുഖ്യ ശിക്ഷക്ക് അനിൽ എംപിയാണ് ഹൈക്കോടതിയിൽ അപക്ഷേ നൽകിയത്.

നാളെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വിധി പറയുന്നത്. നേരത്തെ കത്തോലിക്കാ കോൺഗ്രസ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമ തലശ്ശേരി രൂപതയെയും മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ആരോപണം. ഹർജിയിൽ കത്തോലിക്കാ കോൺഗ്രസിനെയും കക്ഷിചേർത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണമെന്നും ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണമെന്നും, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്നി വാക്കുകൾ ഒഴിവാക്കണമെന്ന നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.