കേരളത്തിൽ നിന്ന് അതിദാരിദ്ര്യം നി‍ർമ്മാർജ്ജനം ചെയ്യപ്പെട്ടത് സിപിഎം സർക്കാരിൻ്റെ മികവു കൊണ്ടല്ല; മലയാളികളെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതികൾ തന്നെയാണ്; ഒന്നും ചെയ്യാതെ കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രമം: രാജീവ്‌ ചന്ദ്രശേഖർ

Spread the love

കേരളത്തിൽ നിന്ന് അതിദാരിദ്ര്യം നി‍ർമ്മാർജ്ജനം ചെയ്യപ്പെട്ടത് സിപിഎം സർക്കാരിൻ്റെ മികവു കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. രാജ്യമെമ്പാടുമുള്ള 17 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയതു പോലെ, നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതികൾ തന്നെയാണ് മലയാളികളെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ഒന്നും ചെയ്യാതെ കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രമമെന്നും  രാജീവ്‌ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പിണറായി വിജയൻ നിങ്ങളിൽ നിന്നും മറച്ച് വച്ച ചില കാര്യങ്ങൾ

കേരളത്തിൽ നിന്ന് അതിദാരിദ്ര്യം നി‍ർമ്മാർജ്ജനം ചെയ്യപ്പെട്ടത് സിപിഎം സർക്കാരിൻ്റെ മികവു കൊണ്ടല്ല.

രാജ്യമെമ്പാടുമുള്ള 17 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയതു പോലെ, നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതികൾ തന്നെയാണ് മലയാളികളെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്.

ആഹാരവും കുടിവെള്ളവും വീടും തൊഴിലുമുൾപ്പടെ ജനങ്ങൾക്ക് വേണ്ടതെല്ലാം തന്നെ ലഭ്യമാക്കിയതും പദ്ധതികളൊരുക്കിയതും കേന്ദ്ര സർക്കാരാണ്. അല്ലാതെ പിണറായിയുടെ പിആർ സംഘമല്ല.

എന്നാൽ ഒന്നും ചെയ്യാതെ കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രമം.

ഇനിയെങ്കിലും ഈ നുണകൾ നിർത്തുക.

നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികൾ അവസാനിപ്പിക്കുക.

കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു മാറ്റം അനിവാര്യമാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണും”.