കോട്ടയത്ത് വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി

Spread the love

കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്ബോ ട്രാവലറിന് തീപിടിച്ചു. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്.

video
play-sharp-fill

മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ റോഡിലാണ് അപകടം.പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

തീ പടരും മുൻപ് യാത്രക്കാർ വാഹനത്തിന് പുറത്തേക്കിറങ്ങിയിരുന്നു.നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group