video
play-sharp-fill

കറുത്ത ജീപ്പും കൂളിംഗ് ഗ്ലാസും പാരയായി: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരന്റെ തട്ടിക്കൊണ്ട് പോകൽ കഥയിൽ വില്ലനായത് ചാലക്കുടി സ്വദേശി : ക്ളൈമാക്സിൽ കഥയിലെ വില്ലൻ പുലിവാൽ പിടിച്ചു

കറുത്ത ജീപ്പും കൂളിംഗ് ഗ്ലാസും പാരയായി: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരന്റെ തട്ടിക്കൊണ്ട് പോകൽ കഥയിൽ വില്ലനായത് ചാലക്കുടി സ്വദേശി : ക്ളൈമാക്സിൽ കഥയിലെ വില്ലൻ പുലിവാൽ പിടിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ട് പോകൽ കഥയിലെ സാങ്കൽപ്പിക വില്ലനായ ചാലക്കുടിക്കാരൻ പിടിച്ചത് ഉഗ്രൻ പുലിവാല്. വീടിന്റെ കാർ പോർച്ചിൽ കിടന്ന കറുത്ത ജീപ്പും , പോക്കറ്റിൽ കിടന്ന കൂളിംഗ് ഗ്ലാസുമാണ് ചാലക്കുടിക്കാരനെ പുലിവാലിലാക്കിയത്. ‘ തട്ടിക്കൊണ്ട് ‘ പോകാൻ ഉപയോഗിച്ച ജീപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുക കൂടി ചെയ്തതോടെ യുവാവിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി.
കൂട്ടുകാരന്റെ ഐഡിയപ്രകാരം തട്ടികൊണ്ടുപോകലിനെക്കുറിച്ച് ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ കഥയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണന് കുരുക്കായത്. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയാണ് ഇയാൾക്കെതിരെ ഉയർന്നത്.

കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ട് പോകാൻ വന്നവരിൽ നിന്ന് രക്ഷപെട്ടെന്ന പേരിൽ വിദ്യാർത്ഥി അടുത്തുള്ള വീട്ടിൽ ഓടിക്കയറുകയായിരുന്നു. കറുത്ത ജീപ്പിലാണ് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് കുട്ടി പറഞ്ഞത്. വാഹനത്തിൻറെ നമ്പർ സഹിതം കുട്ടി നാട്ടുകാരോടും പൊലീസിനോടും പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ദിലീപിലാണ്. ദിലീപിന്റെ വീട്ടിൽ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ വാഹനവും ഉടമയും വീട്ടിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതിനിടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പേരിൽ വണ്ടിയുടെ വിഡിയോ പ്രചരിക്കുകയും ചെയ്തു. പിന്നെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയായിരുന്നു ഇയാൾക്ക്.

എന്നാൽ വിദ്യാർത്ഥിയെ വീണ്ടും ചോദ്യം ചെയ്തപ്പോൽ സംഭവം താൻ മെനഞ്ഞെടുത്ത ഒരു കഥയാണെന്നും സ്‌കൂളിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ കൂട്ടുകാരൻ പറഞ്ഞു നൽകിയ ഐഡിയയാണ് ഇതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ അടക്കം കുട്ടിയുടെ ഭാവനയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  എന്നാൽ , കുട്ടി എങ്ങിനെ തന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തന്നെ കൃത്യമായി പൊലീസിന് പറഞ്ഞു നൽകി എന്നറിയാതെ കുഴങ്ങുകയാണ് ആ ചാലക്കുടിക്കാരൻ.