യുഎസ് ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചെെനയിലെ കടലില്‍ തകര്‍ന്നുവീണു; അപകടം നിരീക്ഷണ പറക്കലിനിടെ

Spread the love

വാഷിംഗ്‌ടണ്‍: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചെെനയിലെ കടലില്‍ തകർന്നുവീണു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45ന് നിരീക്ഷണ പറക്കല്‍ നടത്തുമ്ബോഴാണ് ഹെലികോപ്ടർ (MH-60R Sea Hawk) അപകടത്തില്‍പ്പെട്ടത്.

video
play-sharp-fill

അതേസമയം 3.15നാണ് യുദ്ധവിമാനം (F/A-18F Super Hornet) അപകടത്തില്‍പ്പെടുന്നത്. വ്യത്യസ്ത സമയങ്ങളില്‍ നടന്ന അപകടങ്ങളെക്കുറിച്ച്‌ യുഎസ് അന്വേഷണം ആരംഭിച്ചു. വിമാനം തകർന്നുവീഴാനുള്ള കാരണങ്ങളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.