video
play-sharp-fill

മദ്യത്തിന് വിലകുറയ്ക്കുക ; ഓൾ കേരള മദ്യപാന അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി

മദ്യത്തിന് വിലകുറയ്ക്കുക ; ഓൾ കേരള മദ്യപാന അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ വ്യത്യസ്തമായ പ്രതിഷേധ ധർണയുമായി ഓൾ കേരള മദ്യപാന അനുകൂല സംഘടന. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
പ്ലക്കാർഡുകളുമായി രണ്ടു പേരാണ് ശനിയാഴ്ച രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തിയത്. മദ്യത്തെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവർക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കുക, മദ്യഷോപ്പ് ജീവനക്കാർ കാണിക്കുന്ന ക്രൂരത ഒഴിവാക്കുക, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കുക തുടങ്ങിയ ആവശ്യങ്ങളും പ്ലക്കാർഡുകളിൽ എഴുതിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group