
കോട്ടയം: കുട്ടികളുടെ ഭക്ഷണമായി റാഗി നല്‍കുന്നത് ആരോഗ്യകരമാണ്. ഇത് കാല്‍സ്യം, പൊട്ടാസ്യം എന്നിവയില്‍ സമ്പന്നമാണ്.
പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും ദഹനത്തിന് സഹായകരവുമാണ്. മലബന്ധം, വയറുവീർക്കല്‍ പോലുള്ള ദഹന പ്രശ്നങ്ങള്‍ തടയുന്നതിലും, വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം നിലനിർത്തുന്നതിലും റാഗി സഹായിക്കുന്നു. കുട്ടികള്‍ക്കൊപ്പം മുതിർന്നവർക്ക് ഇത് സ്ഥിരമായി കഴിക്കുന്ന ശീലമാക്കുന്നത് നല്ലതാണ്.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
റാഗി – 1 കപ്പ്
തേങ്ങ ചിരകിയത് – 1 പിടി
ശർക്കര – ആവശ്യത്തിന്
ഏല – 4
വെള്ളം – 3/4 കപ്പ്
കശുവണ്ടി – 10
ബദാം – 10
തയ്യാറാക്കുന്ന വിധം
അടിക്കട്ടിയുള്ള പാത്രത്തില്‍ റാഗി എടുത്ത് കുറഞ്ഞ തീയില്‍ 4-5 മിനിറ്റ് വറുത്തെടുക്കുക. വറുത്ത റാഗി കഴുകി മിക്സി ജാറിലേക്കു മാറ്റുക. മിക്സിയില്‍ തേങ്ങ, ശർക്കര, ഏല, വെള്ളം ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. തയ്യാറാക്കിയ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി, കുറച്ചു വെള്ളം ചേർത്ത് മൂന്ന് തവണ കൂടി അരിച്ച് നന്നായി കലർത്തുക. വെള്ളത്തില്‍ കുതിർത്ത കശുവണ്ടിയും ബദാമും മിക്സിയില്‍ അരച്ച് ജ്യൂസിലേയ്ക്ക് ചേർക്കുക. തണുത്തോ ചൂടായോ ആയാണ് ജ്യൂസ് കുടിക്കാവുന്നത്.
ഈ ഹെല്‍ത്തി റാഗി ജ്യൂസ് കുട്ടികള്‍ക്കും മുതിർന്നവർക്കും ആരോഗ്യപരമായ ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ദഹനശേഷി മെച്ചപ്പെടുത്താൻ, ശരീരഭാരം നിയന്ത്രിക്കാൻ, പ്രമേഹം, കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇത് സഹായകമാണ്.



