
കൊച്ചി:ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 പേരും സുരക്ഷിതരായി തിരിച്ചെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, അരേശേരി ആന്റപ്പൻ, അറയ്ക്കൽ സെബിൻ, പൊള്ളയിൽ പ്രിൻസൺ, കുഞ്ഞുമോൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തിയത്.
കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്. 5 പേരും സുരക്ഷിതരായി തീരത്തണഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെല്ലാനം.
വ്യാഴം പുലർച്ചെ 4 മണിയോടെയാണ് ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ നിന്ന് ഇമ്മാനുവൽ എന്ന സിംഗിൾ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഇവർ മീൻപിടിക്കാൻ പോയത്. മത്സ്യബന്ധനത്തിന് ശേഷം ഇന്നു രാവിലെ 10 മണിയോടെ ഇവർ മടങ്ങി എത്തേണ്ടതായിരുന്നു.\

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരം വൈകിയിട്ടും എത്താതായതോടെ ഇവരുടെ ഭാര്യമാർ മറ്റു തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ഹാർബറിൽ പരിശോധിച്ചപ്പോഴാണ് ഇവരുടെ വള്ളം തിരികെ എത്തിയിട്ടില്ലെന്ന് മറ്റു തൊഴിലാളികളും അറിയുന്നത്. തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.



