
അടൂർ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ പട്ടാഴി പി ഒ യില്‍ പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.
സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനാപുരം പോലീസ് സീറോ എഫ് ഐ ആര്‍ ആയി രജിസ്റ്റര്‍ ചെയ്ത് കേസ് ഏനാത്ത് പോലീസിന് കൈമാറുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ എ അനൂപ്, എ എസ് ഐ. രവികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍, ജസീര്‍, സിന്ധു അന്വേഷണത്തില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


