കോട്ടയത്തെ കൊട്ടേഷൻ ആക്രമണം; യുവാവിനെ തട്ടിക്കൊണ്ട് പോയി തല്ലിച്ചതയ്ക്കാൻ കൊട്ടേഷൻ കൊടുത്തത് ഹരിത കർമ്മസേനയിലെ വനിതകളെ പച്ചത്തെറി വിളിച്ച് വിവാദ നായകനായ എസ്എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറി കടയുടമ നിസാർ; കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി നൽകിയത് കേരളാ കോൺഗ്രസ് (എം) നേതാവ് റെനീഷ് കാരിമറ്റം; ഇരുവർക്കുമെതിരേ കേസെടുത്ത് ഗാന്ധിനഗർ പൊലീസ്

Spread the love

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്ന സംഭവം കൊട്ടേഷൻ ആക്രമണമെന്ന് വ്യക്തമായി.

video
play-sharp-fill

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കാൻ കൊട്ടേഷൻ കൊടുത്തത് ഹരിത കർമ്മസേനയിലെ വനിതകളെ പച്ചത്തെറി വിളിച്ച് വിവാദ നായകനായ കോട്ടയം എസ്എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറി കടയുടമ നിസാറാണ്.

കടയിലെ മുൻ ജീവനക്കാരൻ കൂടിയായ യുവാവിനെ തല്ലിച്ചതയ്ക്കാൻ നിസാറിന് കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി നൽകിയത് കേരളാ കോൺഗ്രസ് (എം) നേതാവ് റെനീഷ് കാരിമറ്റമാണ്. ഇരുവർക്കുമെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചാം പ്രതിയുടെ  ഫോണില്‍ നിന്നും നിസാറുമായി  കൊട്ടേഷൻ  ഇടപാട് സംബ്ബന്ധിച്ച് പ്രതികൾ സംസാരിക്കുന്ന കോള്‍ റെക്കോർഡുകളും, വാട്‌സ്‌അപ്പ് ചാറ്റുകളും  പൊലീസിനു ലഭിച്ചിട്ടുണ്ട്.

നിസാറിൻ്റെ ഭാര്യയ്ക്കും സംഭവത്തിൽ  പങ്കുള്ളതായും ഇവരേയും കേസിൽ പ്രതി ചേർക്കുമെന്നുമാണ് ലഭിക്കുന്ന സൂചന

സംഭവത്തിൽ അഞ്ച് പ്രതികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

കടുവാക്കുളം ഭാഗത്ത് വികാസ് (25 ), മൂലേടം ഭാഗത്ത് രാഹുൽ (38), പൂവൻതുരുത്ത് ഭാഗത്ത് ജിഷ്ണു (30), പൂവൻതുരുത്ത്, പനച്ചിക്കാട് ഭാഗത്ത് രൂപക് വിജയൻ (39),കോരൂത്തോട് ഭാഗത്ത് സേതു തങ്കരാജൻ (29) എന്നിവരേയാണ് കഴിഞ്ഞയാഴ്ച ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ എസ്. ഐ ജയപ്രകാശ് എന്‍, ബിജുമോന്‍ ആര്‍, SCPO രഞ്ജിത്ത് റ്റി ആര്‍, CPO-മാരായ അനൂപ്‌ പി റ്റി, ശ്രീനിഷ് തങ്കപ്പന്‍, വേണുഗോപാല്‍ എ എന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കൊട്ടേഷൻ സംഘത്തെ പിടികൂടിയത്. പ്രതികളായ ജിഷ്ണുവിനും വികാസിനുമെതിരെ ചിങ്ങവനം സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.