പാലക്കാടിനെ വെട്ടിച്ചു; റെയ്സ് വാക്കിൽ മെഡലുകൾ വാരിക്കൂട്ടി എറണാകുളവും മലപ്പുറവും

Spread the love

തിരുവനന്തപുരം : ഇന്ന് (വെള്ളി) നടന്ന ജൂനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ റെയ്‌സ് വാക്കിൽ വിജയിയായത് എറണാകുളം കരിമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിലെ വിദ്യാർത്ഥി അലോഷ്യസ് ബോബനാണ്.

video
play-sharp-fill

എന്നാൽ രണ്ടും, മൂന്നും സ്ഥാനം യഥാക്രമം മലപ്പുറം ജിഎംഎച്ച്എസ്എസ് കാലിക്കറ്റ് ക്യാമ്പസിലെ എസ് അൻവിൻ അശോക്, ഇടുക്കി എസ്എൻവിഎച്ച്എസ്എസ് എൻആർ സിറ്റിയിലെ ലാൽ കൃഷ്ണ ഷിബു എന്നിവർ സ്വന്തമാക്കി.

ജൂനിയർ ഗേൾസ് മൂന്ന് കിലോമീറ്റർ റെയ്‌സ് വാക്കിൽ ആദ്യ രണ്ട് സ്ഥാനവും മലപ്പുറം ജില്ലയിലെ കെഎച്ച്എംഎച്ച്എസ് എസ് ആലത്തിയൂർ സ്വന്തമാക്കി. ഒന്നാം സ്ഥാനം പി നിരഞ്ജനയ്ക്കും രണ്ടാം സ്ഥാനം കെ ശിഖയ്ക്കുമാണ്. മൂന്നാം സ്ഥാനം ആർപിഎംഎച്ച്എസ് പനങ്ങാട്ടിരിയിലെ യു ശ്രദ്ധ കരസ്ഥമാക്കി. ഇതുവരെ റെയ്‌സ് വാക്കിൽ മുന്നിൽ ഉണ്ടായിരുന്ന പാലക്കാടിനെ കടത്തിവെട്ടിയാണ് ഈ ജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group