
കോട്ടയം: പുറത്ത് തകർത്ത് മഴ പെയ്യുമ്പോള്‍ ചൂടുള്ള, ഹെല്‍ത്തി സൂപ്പ് കുടിക്കുന്നത് രസകരവും ആരോഗ്യത്തിനും ഗുണകരവുമാണ്.
ഈ സ്വീറ്റ് കോണ്‍ സൂപ്പ് പല തരത്തിലുള്ള പച്ചക്കറികളും മസാലകളും ഉപയോഗിച്ച് തയ്യാറാക്കാം.
അവശ്യ ചേരുവകള്‍:

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വീറ്റ് കോണ്‍ – 2 കപ്പ്
കാരറ്റ് അരിഞ്ഞത് – അര കപ്പ്
ബീൻസ് അരിഞ്ഞത് – അര കപ്പ്
കാബേജ് അരിഞ്ഞത് – അര കപ്പ്
സ്പ്രിങ് ഒനിയൻ – അര കപ്പ്
ബട്ടർ – 2 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ലോർ – 4 ടേബിള്‍സ്പൂണ്‍
വെള്ളം – ആവശ്യത്തിന്
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം:
സ്വീറ്റ് കോണ്‍ കുറച്ചു വെള്ളമൊഴിച്ചു അരച്ചെടുക്കുക. പാത്രത്തില്‍ ബട്ടർ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞത് വറുത്തെടുക്കുക. ഇതില്‍ കാരറ്റ്, ബീൻസ്, കാബേജ്, സ്പ്രിങ് ഒനിയൻ, സ്വീറ്റ് കോണ്‍ ചേർത്ത് ചെറുതായി വഴറ്റുക.വഴറ്റിയ ചേരുവകളിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. അരച്ച സ്വീറ്റ് കോണ്‍ ചേർത്ത് വേവിക്കുക. കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. വേവിച്ച കോർൺഫ്ലോർ വെള്ളത്തില്‍ കലർത്തി തിളച്ച സൂപ്പിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോള്‍ വിനാഗിരി ചേർത്ത് തീ ഓഫ് ചെയ്യുക.
ഈ ചൂടുള്ള സ്വീറ്റ് കോണ്‍ സൂപ്പ് മഴക്കാലത്ത്, തണുത്ത കാലാവസ്ഥയില്‍ കുടിക്കാനുള്ള മികച്ച ഹെല്‍ത്തി വിഭവമാണ്. കുടുംബത്തിനും കുട്ടികള്‍ക്കും സമാനമായി ഇഷ്ടപ്പെടുന്ന രുചികരമായ ഒരു സൂപ്പ്.



