കോളേജ് ഫ്രഷേഴ്‌സ് പാര്‍ട്ടിക്കിടെ സംഘർഷം; വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു, ആറ് പേര്‍ അറസ്റ്റില്‍

Spread the love

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ കോളേജിൽ നടന്ന ഫ്രഷേഴ്‌സ് പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് സൂരജ് ഷിൻഡെ എന്ന വിദ്യാർത്ഥിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെയുണ്ടായ വഴക്ക് വാക്കുതർക്കത്തിലേക്ക് പോകുകയായിരുന്നു. ഇതോടെ കോളേജിലെ വിദ്യാർത്ഥികളുടെ സംഘം മാരകായുധങ്ങളും വടികളും മറ്റും ഉപയോഗിച്ച്‌ ഷിൻഡെയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിൻഡെയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആദ്യം നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു, തുടരന്വേഷണത്തിലാണ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group