Spread the love

കൊച്ചി: ലൈംഗിക പീഡന കേസിലെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പർ ഗായകൻ വേടൻ ഹൈക്കോ‌ടതിയെ സമീപിച്ചു.

video
play-sharp-fill

ഈ മാസം മുതല്‍ ഡിസംബർ വരെ കൊളംബോ, ദുബായ്, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേടൻ കോടതിയെ സമീപിച്ചത്.

എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ വേടന് കേരളത്തിന് പുറത്തുപോകാൻ കഴിയില്ല. അതുകൊണ്ട് ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വേടനെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മൊഴി നല്‍കാൻ യുവതി ഹാജരാകണമെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു. പരാതിയില്‍ മൊഴി നല്‍കാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാൻ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടർന്നായിരുന്നു നോട്ടീസ് പിൻവലിച്ചത്. പൊലീസിനോട് ജസ്റ്റിസ് സി.പ്രദീപ് കുമാർ വിശദീകരണം തേടി.