
കോട്ടയം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പാലായില്‍ പുതിയ വനിതാഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ 31 ന് ആരംഭിക്കും. ‘വനിതാ മിത്രകേന്ദ്രം’ എന്ന പേരില്‍ പാലാ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ബൈപ്പാസില്‍നിന്ന് 300 മീറ്റര്‍ ദൂരത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ മുപ്പതു പേര്‍ക്ക് താമസിക്കാം. വൈഫൈ, നാപ്കിന് ഇന്‍സിനറേറ്റര്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വനിതകള്‍ക്ക് ഷോര്‍ട്ട് സ്റ്റേ സൗകര്യവും ലഭ്യമാണ്.
കൂടാതെ മെസ്സ് കമ്മിറ്റിയുടെ കീഴില്‍ മിതമായ നിരക്കിലുള്ള ഭക്ഷണസൗകര്യവും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446301517,9497140323.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


