‘എനിക്കൊപ്പം ദുബായില്‍ ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ടോ?’; 2 ലക്ഷത്തിന് മേലെ ശമ്പളം, മികച്ച അവസരങ്ങളുമായി ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്: ഇപ്പോള്‍ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾക്ക് +971 547080948 ഈ നമ്പരിൽ ബന്ധപ്പെടാം 

Spread the love

ദുബായില്‍ തന്റെ വ്യവസായ സാമ്രാജ്യം വ്യാപിപ്പിക്കുന്ന നിരവധിയായ തൊഴിലവസരങ്ങളാണ് മലയാളികള്‍ക്ക് വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. അതും മികച്ച ശമ്ബളത്തോട് കൂടിയ ജോലിയാണ് മുന്നോട്ടുവയ്ക്കുന്നത്.

video
play-sharp-fill

കേരളത്തിന് അകത്തും പുറത്തും ജ്വല്ലറി ശൃംഖലകള്‍ അടക്കമുളള ബിസ്സിനസ്സ് നടത്തുന്ന  പ്രമുഖ വ്യവസായിയാണ് ബോബി ചെമ്മണ്ണൂര്‍. എനിക്കൊപ്പം ദുബായില്‍ ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ടോ? എന്ന് ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ദുബായിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച്‌ വ്യക്തമാക്കുന്നത്.

നിങ്ങള്‍ക്ക് ബാങ്കിംഗ് ഫിനാന്‍സ് രംഗത്ത് മുന്‍പരിചയം ഉണ്ടോ, നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് വില്‍ക്കുന്നവരാണോ, ഫ്‌ളാറ്റ്, വില്ല വില്‍ക്കുന്നവരാണോ എങ്കില്‍ നിങ്ങള്‍ക്ക് തൊഴില്‍ അവസരം ഉണ്ടെന്നാണ് വീഡിയോയില്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനായിരം ദിര്‍ഹം ആണ് കമ്ബനി ശമ്ബളമായി വാഗ്ദാനം ചെയ്യുന്നത്. അതായത് 2 ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ രൂപ. തങ്ങളുടെ പുതിയ ഡിഎസ്‌എ കമ്ബനിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ വാട്‌സ്‌ആപ്പിലൂടെയോ മെയില്‍ ഐഡി വഴിയോ വിവരങ്ങള്‍ അയക്കാവുന്നതാണ് ([email protected]). ബോബി ചെമ്മണ്ണൂരിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

പതിനായിരം ദിര്‍ഹം ശമ്ബളത്തില്‍ 6 പേരെയും നാലായിരം ദിര്‍ഹം ശമ്ബളത്തില്‍ 10 പേരെയും അടക്കം 16 പേര്‍ക്കാണ് ജോലി അവസരം. ജോലിയില്‍ അനുഭവപരിചയം ഉളളവര്‍ക്കും ഇല്ലാവര്‍ക്കും ബന്ധപ്പെടാമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ആദ്യം നല്‍കിയ വാട്‌സ്‌ആപ്പ് നമ്ബറില്‍ പതിനായിക്കണക്കിന് അപേക്ഷകളാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്നും അതിനാല്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതെ ആയെന്നും മറ്റൊരു വീഡിയോയില്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നു. അതുകൊണ്ട് അപേക്ഷ അയക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇനിയും അപേക്ഷ അയക്കാന്‍ താല്‍പര്യമുളളവര്‍ക്കായി മറ്റൊരു നമ്ബറും ലഭ്യമാക്കിയിട്ടുണ്ട്. ( +971 547080948).

നിരവധി പേര്‍ തങ്ങള്‍ ഇത്തരം ജോലി അവസരങ്ങളെ കുറിച്ച്‌ അറിയുന്നില്ലെന്നും ജോലി ലഭിച്ചില്ലെന്നും നെഗറ്റീവ് പറയുന്നുണ്ട്. പതിനായിരക്കണക്കിന് അപേക്ഷകള്‍ വരുമ്ബോള്‍ എല്ലാവര്‍ക്കും അവസരം നല്‍കാന്‍ സാധിക്കില്ല. എല്ലാ രണ്ട് മാസം കൂടുമ്ബോഴും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്, ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

 

ദുബായില്‍ നടന്ന ബോച്ചെ ബിസിനസ്സ് മീറ്റിനോട് അനുബന്ധിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസികള്‍ക്ക് മികച്ച നിക്ഷേപ അവസരം ഒരുക്കുന്നതിനെ കുറിച്ച്‌ ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നു. നിലവില്‍ 56 ജ്വല്ലറികളാണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് കീഴിലുളളത്. ഇവയ്ക്ക് പുറമേ നൂറ് ജ്വല്ലറികള്‍ കൂടി ആരംഭിക്കും.

 

ബോചെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരിലാണ് ഇന്ത്യയിലും യുഎഇയിലും മറ്റ് രാജ്യങ്ങളിലുമായി ഈ ജ്വല്ലറികള്‍ക്ക് തുടക്കമിടുകയെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ഇത് കൂടാതെ റെന്റ് ടു ഓണ്‍ പദ്ധതിക്കും ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് തുടക്കമിട്ടു. വീടില്ലാത്തവര്‍ക്ക് വാടക നല്‍കി വീട്ടില്‍ താമസിക്കുകയും ഈ വീട് പിന്നീട് സ്വന്തമാക്കുകയും ചെയ്യാവുന്ന തരത്തിലാണ് പദ്ധതിയെന്ന് ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.