
പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സിപിഎം നേതാക്കള്‍ കടയില്‍ അതിക്രമിച്ചു കയറി കോണ്‍ഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്.
സിപിഎം ലോക്കല്‍ സെക്രട്ടറി സതീഷ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവർ ഉള്‍പ്പെടെയുള്ള സംഘമാണ് മർദ്ദനം നടത്തിയതെന്നാണ് ആരോപണം. മർദ്ദനത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സിപിഎം കുഴല്‍മന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്ന് ആരോപിച്ചാണ് മർദ്ദനം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സതീഷ്, സജിത ഉള്‍പ്പെടെ 6 പേർക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം പ്രവർത്തകരായതിനാല്‍ പൊലീസ് കേസില്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സുജിത്ത് ചന്ദ്രൻ ആരോപിക്കുന്നു. വിഷയത്തില്‍ കൂടുതല്‍ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് ചന്ദ്രൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.



