കുമരകം ജീ വി എച്ച് എസ്സ് എസ്സിൽ കുട്ടികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു: യുണൈറ്റഡ് സോക്കർ അക്കാദമിയും ജിവി എച്ച് എസ്സ് എസ്സിലെ പൂർവ വിദ്യാർത്ഥി സംഘടനയുമാണ് സംഘാടകർ .

Spread the love

കുമരകം: പൂർവ്വ വിദ്യാർത്ഥി സംഘടന ജീ വി എച്ച് എസ്സ് എസ്സ് കുമരകത്തിന്റെയും യുണൈറ്റഡ് സോക്കർ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. ക്യാമ്പിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുക.

video
play-sharp-fill

കൃത്യമായ സാങ്കേതിക രീതിയിലൂടെ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ മികച്ച ഫുട്ബോളർ ആക്കി മാറ്റുക എന്നുള്ളതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിലെ ലൈസൻസ്ഡ് കോച്ച് ഗോകുലിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടക്കുക.

ശനി ഞായർ ദിവസങ്ങളിലായി രാവിലെ ഏഴുമണി മുതൽ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പരിശീലനം നടക്കും. തുടർച്ചയായി ഒരു വർഷക്കാലമാണ് പരിശീലന പരിപാടിയുടെ കാലാവധി. താല്പര്യമുള്ളവര്‍ സ്കൂൾ ഓഫീസിൽ എത്തി രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഒക്ടോബർ 28ന് മുൻപായി നൽകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
9447571109, 9495108269, 9744523045