
ആരാധകരുടെ പിന്തുണയുടെ കാര്യത്തില്‍ ഒന്നാമതെത്തി ദക്ഷിണേന്ത്യൻ നടി സാമന്ത. ഓർമാക്സ് മീഡിയ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരുടെ പട്ടികയിലാണ് സാമന്ത ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരമുള്ള ഈ പത്ത് പേരുടെ ലിസ്റ്റില്‍ ദീപിക പദുകോണ്‍, നയൻതാര തുടങ്ങിയ മുൻനിര താരങ്ങളെ പിന്നിലാക്കിയാണ് സാമന്തയുടെ നേട്ടം.
ആരാധക പിന്തുണയില്‍ മുന്നിട്ട് നില്ക്കുന്ന ബോളിവുഡ് താരമായ ദീപിക പദുകോണ്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും, ലേഡി സൂപ്പർസ്റ്റാർ നയൻതാര ആറാം സ്ഥാനത്തുമാണ്. ഇത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആലിയ ഭട്ട് രണ്ടാം സ്ഥാനത്തും, കാജല്‍ അഗർവാള്‍ മൂന്നാം സ്ഥാനത്തുമാണ്. രശ്മിക മന്ദാന, സായ് പല്ലവി, തമന്ന, ശ്രീലീല എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാന നടിമാർ. ഈ വർഷം ശ്രദ്ധേയമായ വലിയ റിലീസുകളൊന്നും ഉണ്ടായില്ലെങ്കില്‍ പോലും സാമന്ത ജനപ്രീതിയില്‍ ഒന്നാമതെത്തിയത് നടിയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


