കേരളത്തിൽ ഇനി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ തൊഴിലും; ഇന്റേൺഷിപ് കേരള പോർട്ടൽ തയ്യാറായിക്കഴിഞ്ഞു

Spread the love

കേരളത്തിൽ ഇനി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും. ഇതിനായി ഇന്റേൺഷിപ് കേരള പോർട്ടൽ തയ്യാറായിരിക്കുകയാണ്.

video
play-sharp-fill

സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലായി ലക്ഷത്തോളം അവസരങ്ങളാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്‌, പ്ലേസ്‌മെന്റ് എന്നിവ കണക്കിലെടുത്താണ് കെല്‍‌ട്രോണുമായി സഹകരിച്ച്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍‌ പോര്‍ട്ടല്‍ തയ്യാറാക്കിയത്.

കേരള, കലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ കെല്‍ട്രോണുമായി ഇന്റേണ്‍ഷിപ്പിന് കരാറൊപ്പിട്ടു. പഠനത്തിനൊപ്പം മെച്ചപ്പെട്ട കരിയര്‍ ലഭ്യമാക്കുകയാണ്‌ പോര്‍ട്ടലിന്റെ ലക്ഷ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group