play-sharp-fill
ഹരിത ഫിനാൻസ് തട്ടിപ്പിൽ ശാലിനിക്കും പങ്ക് ; രാജ് കുമാറിനൊപ്പം കുമളിയിലെ ലോഡ്ജിൽ താമസിച്ചതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന്

ഹരിത ഫിനാൻസ് തട്ടിപ്പിൽ ശാലിനിക്കും പങ്ക് ; രാജ് കുമാറിനൊപ്പം കുമളിയിലെ ലോഡ്ജിൽ താമസിച്ചതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ

ഇടുക്കി: ഹരിത ഫിനാൻസിന്റെ സാമ്പത്തിക ഇടപാടുകൾക്ക് രാജ്കുമാറിനൊപ്പം ശാലിനിയും പോയിരുന്നതായി തെളിവ്. രാജ്കുമാറും സ്ഥാപനത്തിന്റെ എം.ഡിയെന്ന് പരിചയപ്പെടുത്തിയ ശാലിനിയും കുമളിയിൽ ഒരുമിച്ച് താമസിച്ച് ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളാണ് ലഭിച്ചത്. ഇരുവരും ഏപ്രിൽ 19നും 27നും ഇടയിൽ അഞ്ച് തവണ കുമളിയിലെത്തി.

രാജ് കുമാറിനൊപ്പം കുമളിയിൽ ലോഡ്ജിൽ താമസിച്ചതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.ദമ്പതികളെന്ന് പറഞ്ഞാണ് ലോഡ്ജിൽ മുറിയെടുത്തത്. നാല് തവണ ശാലിനിയുടെയും ഒരു തവണ രാജ്കുമാറിന്റെയും പേരിലാണ് മുറിയെടുത്തത്. ഇവർ തമിഴ്നാട്ടിൽ പോയിരുന്നതായും വിവരമുണ്ട്. ഇതോടെ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്ന ശാലിനിയുടെ വാദം പൊളിഞ്ഞു. ജനങ്ങളിൽ നിന്ന് പിരിക്കുന്ന പണം കുമളിയിലെത്തിയാണ് കൈമാറിയിരുന്നതെന്ന് മറ്റൊരു പ്രതിയായ മഞ്ജു ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 25,000 മുതൽ 95,000 രൂപ വരെയാണ് കുമളിയിലെത്തിച്ചിരുന്നത്. ഇത് ആർക്കാണ് നൽകിയതെന്ന് ശാലിനിക്ക് അറിയാമെന്ന് ജാമ്യത്തിലിറങ്ങിയ മഞ്ജു തേർഡ് ഐ ന്യൂസിനോട് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസം കുറവായ രാജ്കുമാറിന് വൻ തുക കൈകാര്യം ചെയ്യാനാകില്ലെന്നും ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ഭാര്യ വിജയയും പറഞ്ഞിരുന്നു. ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴികളിൽ മലപ്പുറം സ്വദേശി നാസർ, പൊലീസുകാരനായ ഷുക്കൂർ, അഡ്വ. രാജു എന്നിവരെ സംബന്ധിച്ച് പരാമർശമുണ്ടെങ്കിലും അന്വേഷണം ഇവരിലേക്ക് എത്തിയിട്ടില്ല.

നാരായണക്കുറുപ്പ്

നാളെയെത്തിയേക്കും

ജുഡിഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെ ജസ്റ്റിസ് നാരായണക്കുറുപ്പ് നാളെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയേക്കും. നെടുങ്കണ്ടം സ്റ്റേഷനും പീരുമേട് സബ്ജയിലും മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആന്റണി ഡൊമിനിക് ഇന്നലെ സന്ദർശിച്ചിരുന്നു. ആവശ്യമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലും പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടു പോവുകയാണ്. അതിനിടെ എ.എസ്.ഐ റെജിമോൻ, സി.പി.ഒ നിയാസ് എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.