Spread the love

കൊച്ചി: കേരള ഇൻഡസ്ട്രിയൽ ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് കോര്പ്പറേഷൻ (കിൽഫ്ര)യിൽ ജോലി നേടാന് അവസരം. എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.

video
play-sharp-fill

കരാര് അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുക. താല്പര്യമുള്ളവർ കേരള സർക്കാരിന്റെ തന്നെ സിഎംഡി വെബ്സൈറ്റ് മുഖാന്തിരം ഓണ്ലൈന് അപേക്ഷ നല്കണം.

അവസാന തീയതി: ഒക്ടോബർ 29

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കിന്ഫ്രയിൽ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 02. തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ് കരാർ നിയമനം.

പ്രൊജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്) = 01 ഒഴിവ്

മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാന്സ്) = 01 ഒഴിവ്

പ്രായപരിധി

പ്രൊജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്) = 30 വയസ് വരെയാണ് പ്രായപരിധി.

മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാന്സ്) = 30 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.10.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

പ്രൊജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ)

ബിടെക് (ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് കൂടെ എംബിഎ).

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസുള്ളവർക്ക് മുൻഗണന.

മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാന്സ്)

സിഎ OR സിഎംഎ ഇന്റർമീഡിയേറ്റ്. കൂടെ രണ്ട് വർഷത്തെ എക്സ്പീരിയൻസ്.

ശമ്പളം

പ്രൊജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ) = പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാന്സ്) = പ്രതിമാസം 30,000 രൂപ ശമ്ബളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ കേരള സര്ക്കാര് സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷന് പേജില് റിക്രൂട്ട്മെന്റ് ലിങ്കില് കിന്ഫ്ര നോട്ടിഫിക്കേഷന ലഭ്യമാണ്. അത് കൃത്യമായി വായിച്ച്‌ സംശയങ്ങള് തീര്ക്കുക.

ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടൺ ക്ലിക് ചെയ്ത് നേരിട്ട് അപേക്ഷിക്കാം. അപേക്ഷ ഫീസ് നല്കേണ്ടതില്ല. അപേക്ഷക ശ ഒക്ടോബർ 29ന് മുൻപായി എത്തിക്കണം. അപേക്ഷയില് അന്തിമ തീരുമാനം സിഎംഡിയിൽ നിക്ഷിപ്തമാണ്.

അപേക്ഷ: https://cmd.kerala.gov.in/