മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു ; കഴിഞ്ഞ വർഷം ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡിനോട് ചേർന്ന കുന്നാണ് ഇടിഞ്ഞത്

Spread the love

ദേവികുളം : മൂന്നാർ – തേനി ദേശീയപാതയിൽ ദേവികുളത്തിനും , ചിന്നക്കനാലിനും മദ്ധ്യേ ഗ്യാപ്റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു. കഴിഞ്ഞ വർഷം ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡിനോട് ചേർന്ന കുന്നാണ് ഇടിഞ്ഞത്.

video
play-sharp-fill

നിർമ്മാണ സമയത്ത് കനത്ത കോൺക്രീറ്റ് സംരക്ഷണ മതിൽ നിർമ്മിച്ചിരുന്നു. ഇതും തകർത്തുകൊണ്ടാണ് ഇത്തവണ മണ്ണിടിഞ്ഞത്.

എല്ലാ മഴക്കാലത്തും ഇത്തരത്തിൽ ഒന്നിലേറെ തവണ മണ്ണിടിയുന്നതിനാലാണ് സംരക്ഷണ ഭിത്തി കെട്ടിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കുന്നിലെ മണ്ണ് തീരെ ഉറപ്പില്ലാത്തതാണെന്നും നാട്ടുകാർ പറയുന്നു.തുടർച്ചയായി മഴ പെയ്താൽ വീണ്ടും മണ്ണിളകി കൂടുതൽ ഒലിച്ച് പോരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.