റിസർവ് ബാങ്കും ജില്ലാ പോലീസും സംയുക്തമായി മുതിർന്ന പൗരന്മാർക്കുള്ള സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു;കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം:വർദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകളുടെ കാലഘട്ടത്തിൽ മുതിർന്ന പൗരന്മാരിൽ സാമ്പത്തിക ഇടപാടുകളിലെ ചതിക്കുഴികളെ കുറിച്ചും, അവയെ പ്രതിരോധിക്കേണ്ട രീതികളെ കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഭാരതീയ റിസർവ് ബാങ്ക്, തിരുവനന്തപുരവും കോട്ടയം ജില്ലാ പോലീസും സംയുക്തമായി മുതിർന്ന പൗരന്മാർക്കുള്ള സാമ്പത്തിക അവബോധ പരിപാടി സംഘടിപ്പിച്ചു.

video
play-sharp-fill

കോട്ടയം ഫ്ളോറൽ പാലസ് ഹാളിൽ നടന്ന പരിപാടി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

രാജു ഫിലിപ്പ് (എസ്‌ബി‌ഐ ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ), പ്രദീപ് കെ.എസ് (എസ്എൽബിസി കേരള കൺവീനർ & ജനറൽ മാനേജർ, കനറാ ബാങ്ക്)ജ്യോതി കുമാർ പി (ഡിവൈ.എസ്.പി ഡി.സി.ആർ.ബി കോട്ടയം)
സബിത് സലിം (അസി.ജനറൽ മാനേജർ ആർ.ബി.ഐ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജിത് കുമാർ ആർ (സിവിൽ ഇ ഓഫീസർ,സൈബർ ക്രൈം പി.എസ് കോട്ടയം)
മുത്തുകുമാർ (ലീഡ് ജില്ലാ ഓഫീസർ ആർ.ബി.ഐ)രാഹുൽ രാജു (സി.എഫ്.എൽ പള്ളം ബ്ലോക്ക് കോർഡിനേറ്റർ) എന്നിവർ വിഷയത്തെ അധികരിച്ച് ക്ലാസുകൾ എടുത്തു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർ പങ്കെടുത്തു.